കുടുംബത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സി; മൂന്നാം ടെസ്റ്റില്‍ നിന്നും അശ്വിന്‍ മടങ്ങി

0

ചെന്നൈ: കുടുംബത്തിലുണ്ടായ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് സ്പിന്നര്‍ ആര്‍ അശ്വിന്‍ രാജ്‌കോട്ടില്‍ നിന്നു ചെന്നൈയിലേക്കു മടങ്ങി. ഇന്നലെ രാത്രി വൈകിയാണ് അശ്വിന്‍ മൂന്നാം ടെസ്റ്റില്‍ നിന്നു പിന്‍മാറിയതായി ബിസിസിഐ അറിയിച്ചത്. രോഗിയായ അമ്മയുടെ ചികിത്സാര്‍ഥമാണ് അശ്വിന്‍ ചെന്നൈയിലേക്ക് മടങ്ങിയത്.

‘രവിചന്ദ്രന്‍ അശ്വിന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറി, കുടുംബത്തിലുണ്ടായ ഒരു മെഡിക്കല്‍ അത്യാഹിതം കാരണം ഉടനടി അതിന് അനുമതി നല്‍കി. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) ടീമും അശ്വിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നു’ ബിസിസിഐയുടെ പ്രസ്താവനയില്‍ പറഞ്ഞു.

പരിക്കുകളില്ലാതെ കളിക്കാരന്‍ പിന്മാറുന്നതിനാല്‍ ഇന്ത്യക്ക് പകരക്കാരനില്ലാതെ കളിക്കേണ്ടി വരും. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി ആരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് റണ്‍സ് നേടിയിട്ടുണ്ട്. ജോ റൂട്ടിന്റെയും ബെയര്‍‌സ്റ്റോയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. ബുമ്രയ്ക്കും കുല്‍ദീപ് യാദവിനുമാണ് വിക്കറ്റ്. നേരത്തെ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 445 റണ്‍സാണെടുത്തത്.രണ്ടാംദിനം അശ്വിന്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കിയതോടെയാണ് ടെസ്റ്റില്‍ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ലോകക്രിക്കറ്റിലെ ഒമ്പതാമനുമായത്. ഏറ്റവും വേഗത്തില്‍ 500 വിക്കറ്റിലെത്തുന്ന രണ്ടാമനുമായി.

LEAVE A REPLY

Please enter your comment!
Please enter your name here