തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

0

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎല്‍എ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വരാജിനോടും കെ ബാബുവിനോടും വാദങ്ങള്‍ എഴുതി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.

തെരഞ്ഞെടുപ്പില്‍ മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ടു തേടിയെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ബാബുവിനെതിരെ സ്വരാജ് നല്‍കിയ പരാതി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ കെ ബാബു നല്‍കിയ അപ്പീലിൽ ഹൈക്കോടതി നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്‌തെന്ന ആരോപണങ്ങള്‍ അടക്കം ഉയര്‍ത്തിയായിരുന്നു സ്വരാജിന്റെ ഹര്‍ജി. നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് കെ ബാബു വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here