പുതുവത്സരത്തെ ആവേശത്തോടെ വരവേറ്റ് കോഴിക്കോട്

0

പുതുവത്സരത്തെ ആവേശത്തോടെ വരവേറ്റ് കോഴിക്കോട്. പതിനായിരങ്ങളാണ് കോഴിക്കോട് ബീച്ചിലും മാനാഞ്ചിറയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പുതു വർഷത്തെ വരവേൽക്കാനായെത്തിയത്. അതിജീവനത്തിന്റെ പുത്തൻ പുലരിയെ വരവേറ്റുകൊണ്ടാണ് കോഴിക്കോട് നഗരവും പുതുവത്സരത്തെ സ്വാഗതം ചെയ്തത്. പതിനായിരങ്ങളാണ് കോഴിക്കോട് ബീച്ചിലും മാനാഞ്ചിറയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പുതു വർഷത്തെ വരവേൽക്കാനായെത്തിയത്. ഇത്തവണ ഔദ്യോഗികമായി ആഷോഷ പരിപാടികൾ ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങളുടെ ഒഴുക്കിനും ആഘോഷത്തിനും യാതോരു കുറവുമുണ്ടായിരുന്നില്ല.

 

കോഴിക്കോട് ബീച്ചിലാണ് സാധാരണ മലബാറുകാർ പുതുവത്സരത്തെ വരവേൽക്കാറുള്ളതെങ്കിലും ഇത്തവണ ന്യൂയർ ആഘോഷങ്ങൾക്ക് മാറ്റേകിയത് നഗരത്തിന്റെ ഹൃദയ ഭാഗത്തായ് വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ അലങ്കാര വിളക്കുകളാണ്.തീം അധിഷ്ഠിത വെളിച്ചവിന്യാസമാണ് ഇത്തവണ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് ഒരുക്കിയിരിക്കുന്നത്.

 

ന്യൂയർ ആഘോഷത്തിന് ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനായ് ജില്ലയിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിപ്പയടക്കമുള്ള നിരവധി പ്രതിസന്ധികളെ മറികടന്നും യുനെസ്കോയുടെ സാഹിത്യ നഗരമെന്ന അത്യപൂർവമായ നേട്ടത്തെയും സ്വന്തമാക്കി കൊണ്ടാണ് കോഴിക്കോട് നഗരം 2024 ലേക്ക് കടക്കുന്നത്.

Leave a Reply