ഐഎസ്ആർഒ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം . പിഎസ്എൽവി-c 58 ആണ് ഉപഗ്രഹവുമായി പറന്നുയർന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടന്ന പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്. വിക്ഷേപണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങൾ വിജയകരമായി.ബഹിരാകാശ എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരങ്ങൾ കൈമാറും. 5 വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.
തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോസാറ്റ് വിക്ഷേപണം. അഞ്ചു വർഷം നീളുന്നതാണ് എക്‌സ്‌പോസാറ്റ് ദൗത്യം. പോളിക്സ്, എക്സ്പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. ലോകത്തെ രണ്ടാമത്തെ എക്സറേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണിത്.