‘പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്‌ക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെ’; വിളക്ക് തെളിയിച്ച് വെള്ളാപ്പള്ളി നടേശൻ

0

പ്രാണപ്രതിഷ്ഠാ മുഹൂർത്തത്തിൽ വീട്ടിൽ വിളക്ക് തെളിയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭാര്യ പ്രീതി നടേശനൊപ്പം പൂജ മുറിയിൽ വിളക്ക് തെളിയിക്കുന്ന ചിത്രങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും, ഓരോ ഹൃദയത്തിലേക്കും എത്തട്ടെയെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.“സരയൂതീരത്ത് അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നടന്ന പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേയ്‌ക്കും, ഓരോ ഹൃദയത്തിലേയ്ലേക്കും എത്തിടട്ടെ.” – വെള്ളാപ്പള്ളി നടേശൻ കുറിച്ചു.

Leave a Reply