അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി 20 മത്സരത്തില്‍ ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി വിരാട് കോലിയെ ആലിംഗനം ചെയ്തതിന് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന് സ്വീകരണം. സമൂഹ മാധ്യമങ്ങളില്‍ യുവാവിനെ പീമാലയിട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ വൈറലാണ്.
ബൗണ്ടറി ലൈനീന് സമീപത്തായി നില്‍ക്കുകയായിരുന്ന കോലിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന്‍ താരത്തിനെ കെട്ടിപ്പിടിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പിടിച്ച് മാറ്റുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് പോലീസ് വിട്ടയച്ചത്. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ഇയാളെ പൂമാലയിട്ട് സ്വീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.