അയോധ്യയിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു

0

ലഖ്‌നൗ: തമിഴ്‌നാട്ടില്‍നിന്ന് അയോധ്യയിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. ഉത്തര്‍പ്രദേശിലെത്തിയ വാഹനത്തിന് ചൊവ്വാഴ്ച രാ്രതിയാണ് തീപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ഉന്നാവ് പൂര്‍വ കോട്‌വാലിയിലെ ഖാര്‍ഗി ഖേഡ ഗ്രാമത്തില്‍വെച്ചാണ് അപകടമുണ്ടായത്. പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോദൃശ്യങ്ങളില്‍ ട്രക്കില്‍ മൊത്തമായി തീപടര്‍ന്നിരിക്കുന്നതും പടക്കങ്ങള്‍ പൊട്ടുന്നതും കാണാം. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചുളള ആഘോഷപരിപാടികള്‍ക്കുളള കരിമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here