236 ജെഎന്‍-1 രോഗികള്‍; ഏറ്റവും കൂടുതല്‍ കേരളത്തില്‍

0

 

 

ഇന്ത്യയില്‍ ഇതുവരെ 263 പേര്‍ക്ക് കൊറോണയുടെ ഉപവകഭേദം ജെഎന്‍-1 സ്ഥിരീകരിച്ചതായി INSACOG അറിയിച്ചു. ഏറ്റവും കൂടുതല്‍ ജെഎന്‍-1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 133 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനോടകം ഒമ്പത് സംസ്ഥാനങ്ങളില്‍ ജെഎന്‍-1 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

ജെഎന്‍-1 രോഗികളുടെ എണ്ണത്തില്‍ ഗോവയാണ് രണ്ടാമത്. 51 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്തില്‍ 34 പേര്‍ക്കും, ഡല്‍ഹിയില്‍ 16 പേര്‍ക്കും, കര്‍ണാടകയില്‍ 8 പേര്‍ക്കും, മഹാരാഷ്ട്രയില്‍ 9 പേര്‍ക്കും, രാജസ്ഥാനില്‍ അഞ്ച്് പേര്‍ക്കും, തമിഴ്‌നാട്ടില്‍ നാല് പേര്‍ക്കും, തെലങ്കാനയില്‍ രണ്ട് പേര്‍ക്കും, ഒഡീഷയില്‍ ഒരാള്‍ക്കുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

 

ഇന്ത്യയില്‍് 2023 ഡിസംബറില്‍ 239 ജെഎന്‍-1 കേസുകളും നവംബറില്‍ 24 ജെഎന്‍-1 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2023 സെപ്റ്റംബറില്‍ യുഎസിലാണ് കൊറോണയുടെ ഉപവകഭേദം ജെഎന്‍-1 ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് അതിവേഗം ചൈനയില്‍ ഉള്‍പ്പെടെ വ്യാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here