രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്

0

 

മുൻകൂർ നൽകിയ തുക തിരിച്ചുകിട്ടാത്തതിനെ ചൊല്ലി തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരും തിയേറ്ററുടമകളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. ഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ കമ്പനി തിയേറ്ററുടമകൾക്ക് കുടിശ്ശിക നൽകാനുണ്ടെന്ന് പറഞ്ഞിരുന്നു. ഈ തുക തവണകളായി നൽകാമെന്ന് രഞ്ജി പണിക്കർ ഉറപ്പുനൽകിയെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു. രഞ്ജി പണിക്കർ അഭിനയിച്ചതോ നിർമ്മിച്ചതോ സഹകരിച്ചതോ ആയ സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്നായിരുന്നു തിയേറ്ററുടമകളുടെ തീരുമാനം.

പ്രശ്നം അവസാനിച്ചതോടെ ‘എ രഞ്ജിത് സിനിമ’ തിയേറ്ററിൽ പ്രദർശിപ്പിക്കാനും തീരുമാനമായി. ഡിസംബർ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

 

LEAVE A REPLY

Please enter your comment!
Please enter your name here