‘ചെന്നൈ നിവാസികളെ ചേർത്തുനിർത്തണം’; മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിച്ചു

0

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേർത്തുനിർത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ ഭാഗമായി തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ നമുക്ക് ചേർത്ത് നിർത്തേണ്ടതുണ്ട്. പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ ആവശ്യമില്ലെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞത്. അവിടെ 5000 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പടെ എല്ലാ സഹായവും എത്തിക്കുന്നതിന് നടപടികൾ അവർ സ്വീകരിക്കുന്നുണ്ട്. എന്തെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിൽ അത് നമ്മൾ ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here