കൊച്ചിയിലെ കുഞ്ഞിന്റെ കൊലപാതകം; മരണം ഉറപ്പുവരുത്താൻ പ്രതി കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു

0

 

കൊച്ചിയിലെ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മരണം ഉറപ്പുവരുത്താൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചതായി പൊലീസ് പറഞ്ഞു. അമ്മയ്ക്കും കുറ്റകൃത്യത്തിൽ പങ്കെന്ന നിഗമനത്തിലാണ് പൊലീസ്. അമ്മയെ വിശദമായി ചോദ്യം ചെയ്യും. മാതാവ് അശ്വതിയും ഷാനിഫും പരിചയപ്പെട്ടത് നാല് മാസങ്ങൾക്ക് മുന്പാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, സംഭവത്തിൽ കുറ്റം സമ്മതിച്ച് മാതാവിന്റെ സുഹൃത്ത് ഷാനിഫ്. കൊലപാതകത്തിന് കാരണം പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കം. കുഞ്ഞിന്റെ മാതാവും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. അതേത്തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. എരമല്ലൂർ, കണ്ണൂർ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവർ.

 

LEAVE A REPLY

Please enter your comment!
Please enter your name here