കൊക്കെയ്ൻ ഉപയോഗം നിയമവിധേയമാക്കാൻ ഒരുങ്ങി സ്വിറ്റ്‌സർലൻഡ്

0

 

മയക്കുമരുന്നായ കൊക്കെയ്ൻ ഉപയോഗം നിയമവിധേയമാക്കാൻ സ്വിറ്റ്‌സർലൻഡ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. വിനോദ ആവശ്യങ്ങൾക്കായി കൊക്കെയ്ൻ നിയമവിധേയമാക്കാൻ സ്വിറ്റ്‌സർലൻഡ് തലസ്ഥാനമായ ബേണിൽ ആലോചനകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്. യൂറോപ്പിൽ ഏറ്റവുമധികം കൊക്കെയ്ൻ ഉപയോഗിക്കുന്ന രാജ്യമാണു സ്വിറ്റ്സർലൻഡ്.

 

ദേശീയ നിയമത്തിലുൾപ്പെടെ മാറ്റം വരുത്തിയാകും സ്വിറ്റ്‌സർലൻഡ് കൊക്കെയ്ൻ നിയമവിധേയമാക്കുക. അതേസമയം പ്രതിപക്ഷ പിന്തുണയും നിയമഭേദഗതിയുമുണ്ടെങ്കിലേ നീക്കം പ്രാബല്യത്തിലാകൂ. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ആവശ്യമില്ലാതെ തന്നെ കൊക്കെയ്ൻ നിയമവിധേയമായിത്തന്നെ വിൽക്കാനും വാങ്ങാനും സാധിക്കുന്ന തരത്തിലാകും നിയമനിർമാണം നടക്കുകയെന്ന് റോയിട്ടേഴ്‌സ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സമ്പൂർണമയക്കുമരുന്ന് നിരോധനം ഫലപ്രദമല്ലെന്ന് വിദഗ്ധർ ഉൾപ്പെടെ നിരീക്ഷിച്ച പശ്ചാത്തലത്തിലാണ് മയക്കുമരുന്നിനോടുള്ള സമീപനത്തിൽ സ്വിറ്റ്‌സർലൻഡ് ഭരണകൂടം മാറ്റം വരുത്തുന്നത്.

 

അതേസമയം കഞ്ചാവ് വിൽപ്പന നിയമവിധേയമാക്കാനുള്ള ട്രയലുകൾ ഇതിനോടകം തന്നെ സ്വിറ്റ്‌സർലൻഡിൽ നടന്നുവരികയാണ്. സമ്പൂർണ നിരോധനത്തേക്കാൾ ഫലപ്രദം നിയന്ത്രണവും നിയമവിധേയമായ വിൽപ്പനയുമാണെന്ന് ബേൺ കൗൺസിലിലെ ആൾടർനേറ്റീവ് ലെഫ്റ്റ് പാർട്ടി അംഗം ഇവാ ചെൻ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here