രഞ്ജി പണിക്കർക്ക് വീണ്ടും ഫിയോക് വിലക്ക്

0

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ സിനിമയായ എ രഞ്ജിത് സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നല്കാനുണ്ട് കുടിശിക തീർക്കുന്നത് വരെ രൺജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് സംഘടന അറിയിച്ചു.

രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ സിനിമകളോടാണ് തിയറ്റര്‍ ഉടമകളുടെ സംഘടന നിസ്സകരണം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് നിലനിൽക്കെ തന്നെ രഞ്ജി പ്രധാനവേഷത്തിലെത്തിയ സെക്‌ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here