സ്ത്രീകൾ എട്ടിലധികം കുട്ടികൾക്ക് ജന്മം നൽകണം: റഷ്യൻ പ്രസിഡന്റ്

0

രാജ്യത്ത് ജനനനിരക്ക് കുറയുന്നതും ഉക്രൈയ്ൻ റഷ്യ യുദ്ധത്തിൽ നിരവധി പട്ടാളക്കാർക്ക് ജീവഹാനി സംഭവിക്കുന്നതിനുമിടയിൽ റഷ്യൻ വനിതകളോട് എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ. മോസ്‌കോയിൽ നടന്ന വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിൽ സംസാരിക്കുമ്പോഴായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ പ്രസ്താവന.

റഷ്യൻ ജനസംഖ്യ വർദ്ധിപ്പിക്കുന്നതായിരിക്കണം വരുന്ന പതിറ്റാണ്ടിലും ഇനി വരുന്ന തലമുറകൾക്കുമുള്ള പ്രധാന ലക്ഷ്യമെന്നും പുടിൻ പറഞ്ഞു. റഷ്യയിലെ പല ഗോത്ര വർഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികൾക്ക് ജന്മം നൽകുന്ന പാരമ്പര്യം തുടരുന്നുണ്ട്. നമ്മുടെ മുത്തശ്ശിമാരുടെയും മുതുമുത്തശ്ശിമാരുടെയും പാരമ്പര്യമെടുത്താൽ അവർക്ക് എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നു. അത്തരം പാരമ്പര്യം തിരിച്ചുകൊണ്ടുവരണമെന്നും സംരക്ഷിക്കണമെന്നും വലിയ കുടുംബങ്ങളുണ്ടാകുന്നതായിരിക്കണം ജീവിത രീതി. കുടുംബം എന്നു പറയുന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിത്തറമാത്രമല്ല അത് ആത്മീയമായ പ്രതിഭാസവും ധാർമികതയുടെ ഉറവിടം കൂടിയാണെന്നും പുടിൻ പറഞ്ഞു.

സാമ്പത്തിക സഹായം, സാമൂഹിക ആനുകൂല്യങ്ങൾ, അലവൻസുകൾ, പ്രത്യേകാവകാശങ്ങൾ അല്ലെങ്കിൽ സമർപ്പിത പരിപാടികൾ എന്നിവ രാജ്യം അഭിമുഖീകരിക്കുന്ന ‘ഭയങ്കരമായ ജനസംഖ്യാപരമായ വെല്ലുവിളികളെ’ ‘മാത്രം’ മറികടക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു. എല്ലാ റഷ്യൻ പൊതു സംഘടനകളും പരമ്പരാഗത മതങ്ങളും കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അത് ‘സഹസ്രാബ്ദങ്ങൾ പഴക്കമുള്ള, ശാശ്വതമായ റഷ്യയുടെ’ ഭാവിയായിരിക്കണമെന്നും പുടിൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here