യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവം; കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

0

നവകേരള സദസിനെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാർച്ച് ഉദ്ഘടനം ചെയ്യും.

 

അതേസമയം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധം നടത്തും. അഞ്ച് ലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. നവകേരള സദസിനെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് കെ സുധാകരൻ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here