വനംവകുപ്പ് വിജ്ഞാപനം അംഗീകരിക്കില്ല, വിജ്ഞാപനം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതി; എം എം മണി

0

അടിമാലി: ചിന്നക്കനാലിലെ 364.39 ഹെക്ടര്‍, റിസര്‍വ് വനമാക്കിയ വനംവകുപ്പ് വിജ്ഞാപനത്തിനെതിരെ എം എം മണി. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്നും, നടപടികളുമായി വനം വകുപ്പ് മുന്നോട്ട് പോയാല്‍ ജനങ്ങള്‍ നേരിടുമെന്നും എം എം മണി പറഞ്ഞു. പാപ്പാത്തി ചോല, സൂര്യനെല്ലി എന്നിവിടങ്ങളിലെ ഭൂമി അടക്കം റിസര്‍വ് ഭൂമിയാക്കുമെന്നായിരുന്നു വനംവകുപ്പിന്റെ വിജ്ഞാപനം. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കുമെന്നും, വിജ്ഞാപനം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും എം എം മണി പറഞ്ഞു.

 

വിജ്ഞാപനം പിന്‍വലിക്കണമെന്നും, ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടെന്നും പറഞ്ഞ എം എം മണി, നടപടികളുമായി മുമ്പോട്ട് പോയാല്‍ ജനങ്ങള്‍ നേരിടുമെന്നും കൂട്ടിച്ചേര്‍ത്തു. ജില്ലയിലാകെ ജനങ്ങളെ അണിനിരത്തി ചെറുക്കും, ഈ സമരത്തിന് ഒപ്പം നില്‍ക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്നും, സര്‍ക്കാര്‍ ഞങ്ങളുടേതെന്ന് അറിഞ്ഞു കൊണ്ടാണ് പ്രതികരിക്കുന്നതെന്നും എംഎം മണി പറഞ്ഞു. സമരത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുമുണ്ട്. ഇവിടെ താമസിക്കുന്നവര്‍ ഇവിടെ താമസിക്കുമെന്നും, അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന നില തകരുമെന്നും എം എം മണി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here