മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ; സി.രഘുനാഥ് ദേശീയ കൗൺസിൽ അംഗം

0

തിരുവനന്തപുരം: നടനും സംവിധായകനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു.

സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ഡൽഹിൽ വച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് അംഗത്വം നൽകി ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്. ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു സി.രഘുനാഥ്.ഡിസിസി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കഴിഞ്ഞയാഴ്ചയാണ് പാർട്ടി വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here