35വയസില്‍ പേടിച്ചിട്ടില്ല, പിന്നല്ലേ ബോണസായി കിട്ടിയ 70-ാം വയസില്‍; പൊലീസിന്റെ സുരക്ഷ വേണ്ട; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

0

കാലിക്കറ്റ് സർവകലാശാലയിലെ പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് ഗവർണർ പറഞ്ഞു. 35വയസിൽ പേടിച്ചിട്ടില്ല, പിന്നല്ലേ ബോണസായി കിട്ടിയ 70-ാം വയസിലെന്ന് അദേഹം പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചോളൂ, ആക്രമിക്കാൻ വരുന്നവർ വരട്ടെ, സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് കത്ത് നൽകും. കോഴിക്കോട് മാർക്കറ്റിലേക്കാണ് പോകുന്നതെന്നും ഗവർണർ പറഞ്ഞു. തനിക്ക് സുരക്ഷ വേണ്ട. കേരളത്തിലെ ജനങ്ങൾക്ക് തന്നോട് സ്‌നേഹമാണെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

ക്യാമ്പസിലെ റോഡിലിറങ്ങി നടന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാൻ നോക്കേണ്ട. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്. എന്നാൽ പൊലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല. പൊലീസ് നിഷ്‌ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പൊലീസിനെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here