സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകര്‍ക്കാന്‍ ഗവര്‍ണര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു: എകെ ബാലന്‍

0

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് എകെ ബാലന്‍.സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ഗവര്‍ണറുടെ ബോധപൂര്‍വമായ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. ഇന്ന് ചേര്‍ന്ന അവൈലബിള്‍ യോഗത്തിലാണ് ഗവര്‍ണറുടെ നീക്കങ്ങള്‍ സംബന്ധിച്ച് വിലയിരുത്തിയത്.

പരമാവധി പ്രകോപനം ഉണ്ടാക്കാനാണ് ശ്രമം. മുന്‍ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ആരിഫ് മുഹമ്മദ് ഖാന്‍. എന്ത് അസുഖമാണ് ഗവര്‍ണര്‍ക്ക്? 600 പൊലീസുകാരെ മുന്നില്‍ നിര്‍ത്തിയാണ് ഗവര്‍ണര്‍ എസ്എഫ്‌ഐയെ വെല്ലുവിളിക്കുന്നത്. എസ്എഫ്‌ഐ ഗവര്‍ണറെ ശാരീരികമായി ഒന്നും ചെയ്യില്ല. ഇതിന്റെ പേരില്‍ ഗവര്‍ണര്‍ക്ക് ഏര്‍പ്പെടുത്തിയ പൊലീസ് സുരക്ഷ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഗവര്‍ണറുടെ സുരക്ഷ വേണമെങ്കില്‍ എസ്എഫ്‌ഐ ഏര്‍പ്പെടുത്തുമെന്നും എകെ ബാലന്‍ പറഞ്ഞു.

ആരുടേയും ഔദാര്യത്തിലല്ല എസ്എഫ്‌ഐ വളര്‍ന്നതെന്ന് എസ്എഫ്‌ഐ പറഞ്ഞു. മുന്‍പ് ഇഎംഎസിനും നായനാര്‍ക്കും വിഎസിനും എതിരായി പോലും എസ്എഫ്‌ഐ പ്രതിഷേധിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സംഘടനയുടെ വാലാട്ടി പ്രസ്ഥാനമല്ല എസ്എഫ്‌ഐ. ബാനര്‍ എവിടെ കെട്ടണമെന്ന് കരുതിയാലും എസ്എഫ്‌ഐ കെട്ടുക തന്നെ ചെയ്യും. രാഷ്ട്രപതി ഭരണം എന്ന് പറഞ്ഞ് ആരെയാണ് പേടിപ്പിക്കുന്നത്? സംസ്ഥാന സര്‍ക്കാരിന്റെ മറച്ചിട്ട് നോക്കട്ടെ അപ്പഴറിയാം എന്താണ് സംഭവിക്കുകയെന്ന്. കണ്ണൂരിന്റെ ചരിത്രത്തെ പറ്റി ഗവര്‍ണര്‍ക്ക് എന്തറിയാം? ചരിത്രം പഠിച്ച് വരണം. പൊലീസുകാരുടെ ബലത്തില്‍ വേഷ്ടിയും ചുറ്റി ഇറങ്ങുന്ന ഗവര്‍ണര്‍ കോപ്രായം അവസാനിപ്പിക്കണമെന്നും എകെ ബാലന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here