മിഷോങ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശ് തീരം തൊട്ടു; ആറ് ജില്ലകളിൽ കനത്ത മഴ

0

 

മിഷോങ് തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശ് തീരത്തേക്ക് പ്രവേശിച്ചു. നെല്ലൂർ, പ്രകാശം, അണ്ണമായ തുടങ്ങി ആറ് ജില്ലകളിൽ കനത്ത മഴ തുടരുന്നു.

അതേസമയം, ചെന്നൈയിൽ കനത്ത മ‍ഴയിലും കാറ്റിലും അഞ്ച് പേർ മരിച്ചു. ചെന്നൈ വിമാനത്താവളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് രാവിലെ 9 മണി വരെ അടച്ചിടും. 162 ദുരിത്വാശ്വാസ ക്യാമ്പുകൾ ചെന്നൈയിലെ വിവിധ പ്രദേശങ്ങളിലായി തുറന്നിട്ടുണ്ട്. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here