മഹാരാഷ്ട്രയിലെ പൂനെയിൽ ഭർത്താവിനെ ഭാര്യ അടിച്ച് കൊലപ്പെടുത്തി. പിറന്നാൾ ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ട് പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഭാര്യ കൊല നടത്തിയത്. സംഭവത്തിൽ ഭാര്യയായ രേണുകയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. പൂനെ വാൻവാഡിയിൽ താമസിക്കുന്ന കൺസ്ട്രക്ഷൻ ബിസിനസുകാരനായ നിഖിൽ ഖന്നയേയാണ് രേണുക അടിച്ച് കൊലപ്പെടുത്തിയത്.
ഭാര്യയെ ജന്മദിനം ആഘോഷിക്കാൻ ഭർത്താവ് ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ രേണുക നിഖിലിന്റെ മൂക്കിന് ഇടിക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ നിഖിലിന്റെ ചില പല്ലുകളും പൊട്ടി. തുടർന്ന് നിഖിൽ അബോധാവസ്ഥയിലാവുകയായിരുന്നു.