നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നു; റോബിൻ ബസിനെതിരെ ശക്തമായ നടപടിയെന്ന് ഗതാഗതമന്ത്രി

0

 

റോബിൻ ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. റോബിൻ ബസ് സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് ബസ് നിരത്തിലിറങ്ങുന്നത്.

 

മോട്ടോർ വാഹന വകുപ്പ് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.അതേ സമയം റോബിൻ ബസ് വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റിയത്.

 

ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് നടപടി. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസും എടുത്തു.റോബിൻ ബസിനെതിരെ നടപടി കടുപ്പിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here