ന്യൂസ്‌ ക്ലിക്ക്’ ഫണ്ടിംഗ് കേസ്; അമേരിക്കൻ വ്യവസായിക്ക് ഇഡി സമൻസ്

0

‘ന്യൂസ്‌ ക്ലിക്ക്’ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗാമിന് ഇ.ഡി സമൻസ്.
കേസിലെ തുടർനടപടികളുടെ ഭാഗമായാണിതെന്നാണ് എ എൻ ഐ റിപ്പോർട്ട് ചെയ്തത്.വിദേശകാര്യ മന്ത്രാലയം(MEA) വഴിയാണ് സമൻസ് അയച്ചിരിക്കുന്നത്.സിംഗാമിന്റെ ധനസഹായം ആദായനികുതി വകുപ്പിന് പുറമേ സിബിഐ, ഇഡി, ഡൽഹി പൊലീസ് എന്നിവരും അന്വേഷിക്കുന്നുണ്ട്.

എഫ്‌സിആർഎ വ്യവസ്ഥകൾ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങൾ വഴി ‘ന്യൂസ്‌ ക്ലിക്ക്’ ഏകദേശം 28.46 കോടി രൂപ പണം സ്വീകരിച്ചുവെന്നാണ് ആരോപണം.

ഒക്ടോബർ 3-ന് ന്യൂസ്‌ ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കയസ്തയെയും ഹ്യൂമൻ റിസോഴ്സ് മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു.ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന കേസിലായിരുന്നു അറസ്റ്റ്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here