പ്രീമിയം ഹോട്ടൽ രംഗത്തേക്ക് ചുവടുവച്ച് കുടുംബശ്രീ

0

കുടുംബശ്രീ പ്രീമിയം ഹോട്ടലുകളുടെ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. കഫേ കുടുംബശ്രീക്ക് കീഴിലാണ് സംസ്ഥാനത്തൊട്ടാകെ പ്രീമിയം കഫേകൾ ആരംഭിക്കുന്നത്. കുടുംബശ്രീ സംഘങ്ങളിൽ ഇതിന്റെ ഭാഗമായി ജില്ലമിഷൻ വഴി താത്പര്യപത്രം ക്ഷണിച്ചു.

 

കുടുംബശ്രീയുടെ പ്രീമിയം ഹോട്ടലുകളെ വേറിട്ട് നിർത്തുന്ന സവിശേഷതകൾ വൈവിധ്യമുള്ള വിഭവങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പാഴ്‌സൽ സർവീസ്, കാറ്ററിങ്, ഓൺലൈൻ സേവനം എന്നിവയായിരിക്കും. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, എറണാകുളം, കോഴിക്കോട്, ജില്ലകളിലാകും ആദ്യഘട്ട പ്രീമിയം കഫേകൾ തുറക്കുക.

 

ദേശീയ പാതകൾ, വിനോദ സഞ്ചാര മേഖലകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇവയുടെ പ്രവർത്തനം. ഹോട്ടലുകൾക്ക് പ്രത്യേകം ലോഗോയും ജീവനക്കാർക്ക് യൂണിഫോമും ഉണ്ടാകും. ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാർക്കുള്ള പരിശീലനം ഉടനെ തുടങ്ങും. നിലവിൽ കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്ത് 2500 ഹോട്ടലുകളാണുള്ളത്. 10000 ലേറെ പേർ ഇവിടങ്ങളിൽ തൊഴിലെടുക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here