ഇനി എന്ത് കഴിക്കുമെന്ന ചിന്ത വേണ്ട; കേരളീയം ഫുഡ് ഫെസ്റ്റിൽ വനസുന്ദരി ചിക്കനും

0

സംസ്ഥാന സർക്കാർ സഘടിപ്പിക്കുന്ന കേരളീയം 2023 ന്റെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റിൽ ഇടം പിടിച്ച് വനസുന്ദരി ചിക്കനും. രാജ്യത്ത് ആദ്യമായി ഒരു സർക്കാർ സംസ്ഥാനത്തിൻ്റെ തനത് ഭക്ഷണ വിഭവങ്ങൾ Kerala Menu Unlimited എന്ന പേരിൽ ബ്രാൻഡ് ചെയ്യുന്നു. തദ്ദേശീയ ജനവിഭാഗങ്ങൾ അവരുടെ തനത് രുചികൂട്ടുകളിലാണ് ഇത് പാചകം ചെയ്യുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ഇതിന്റെ ഒരു വിഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

മന്ത്രി കെ രാധാകൃഷ്‌ണന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

വനസുന്ദരി ചിക്കൻ…
ഇനി എന്ത് കഴിക്കും എന്ന് ചിന്ത വേണ്ട മലയാളിയുടെ 10 വിഭവങ്ങൾ റെഡി!…
രാജ്യത്ത് ആദ്യമായി ഒരു സർക്കാർ സംസ്ഥാനത്തിൻ്റെ തനത് ഭഷണ വിഭവങ്ങൾ Kerala Menu Unlimited എന്ന പേരിൽ ബ്രാൻഡ് ചെയ്യുന്നു. ഇതിൽ ഒന്നാണ് ‘വനസുന്ദരി ചിക്കൻ ‘ എന്ന വിഭവം. തദ്ദേശീയ ജനവിഭാഗങ്ങൾ അവരുടെ തനത് രുചികൂട്ടുകളിലാണ് ഇത് പാചകം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here