പിണറായി സർക്കാർ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു, ഒരു വിഭാഗത്തെ കുറിച്ച് പറയുന്നവരെ ആക്രമിക്കുന്നു; വിമർശനവുമായി കെ സുരേന്ദ്രൻ

0

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശം നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും ജനം ടിവിയിലെ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെയും കേസെടുത്തതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേരളത്തിൽ മത ഭീകര വാദികൾക്കെതിരെ കേസെടുക്കാത്ത പിണറായി സർക്കാർ ഒരു വിഭാഗത്തെ കുറിച്ച് പറയുന്നവരെ ആക്രമിക്കുകയാണ്. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് സർക്കാരിന്റെ തന്ത്രം. ഇതേ നിലപാട് തന്നെയാണ് കേരളത്തിലെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. ഐ.പി.സി 153, 153 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here