കേരളീയം വാണിജ്യസാധ്യതകൾ തുറന്നിടുന്ന പദ്ധതിയാണ്, കേരളത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന്‌ കാരണം കേന്ദ്രസർക്കാർ; മന്ത്രി കെ എൻ ബാലഗോപാൽ

0

കേരളീയം ധൂർത്തല്ലെന്നും വാണിജ്യസാധ്യതകൾ തുറന്നിടുന്ന പദ്ധതിയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ വളർച്ചയെ നിലനിർത്തുന്നതിനുള്ള പോസിറ്റീവായ ഘട്ടമാണ് ഇത്. കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടിന്‌ കാരണം കേന്ദ്ര സർക്കാരാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടി. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ടെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. ക്രിസ്മസ് വരെ പെന്‍ഷന്‍ നീളില്ല. പതിനെട്ട് മാസം വരെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here