കണ്ണൂരിൽ കനത്ത മഴ; പാറക്കെട്ട് ഇടിഞ്ഞുവീണ് വീട് തകർന്നു

0

കണ്ണൂർ: ജില്ലയിൽ പെയ്ത ശക്തമായ മഴയിൽ വൻ നാശനഷ്ടം. കനത്ത മഴയെ തുടർന്ന് പാറക്കെട്ട് ഇടിഞ്ഞുവീണ് വീട് തകർന്നു. ഇടച്ചേരിയിലെ എ.റീത്തയുടെ വീടാണ് തകർന്നത്. വീടിന്റെ നടുമുറി പൂർണ്ണമായും തകർന്നതായി കുടുംബം പറയുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ജില്ലയിൽ ഇപ്പോഴും മഴ തുടരുകയാണ്. ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകിഴക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here