ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണം ഹരിയാന; വിമശനവുമായി പ്രിയങ്ക കക്കാർ 

0

ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണം ഹരിയാനയാണെന്ന് എഎപി. എഎപി വക്താവ് പ്രിയങ്കാ കക്കാർ. ഹരിയാനയാണ് ദേശീയ തലസ്ഥാനത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. 2014 മുതല്‍ ഭരിക്കുന്ന ഹരിയാനയിലെ മനോഹര്‍ലാല്‍ ഘട്ടര്‍ സര്‍ക്കാര്‍ സ്വീകരിച്ച മലിനീകരണത്തിനെതിരെയുള്ള നടപടികള്‍ പരിശോധിക്കണമെന്നും എഎപി നേതാവ് ആവശ്യപ്പെട്ടു.

 

പഞ്ചാബില്‍ വൈക്കോല്‍ കത്തിക്കുന്നിടം ദില്ലിയില്‍ നിന്നും അഞ്ഞൂറു കിലോമീറ്റര്‍ അകലെയാണ്. അതേസമയം ഹരിയാനയിലേക്ക് നൂറു കിലോമീറ്റര്‍ മാത്രം അകലെയാണെന്നും കക്കാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദില്ലിയിലെ മലിനീകരണത്തിന്റെ അളവില്‍ മുപ്പത് ശതമാനത്തോളം കുറവുണ്ടെന്നും അവര്‍ പറഞ്ഞു.

 

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ദില്ലിയിലെ വായുവിന്റെ നിലവാരം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. പഞ്ചാബിലെ വൈക്കോല്‍ കത്തിക്കുന്ന നടപടികള്‍ 50 മുതല്‍ 67 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here