ഇന്ത്യക്കാരുടെ വധശിക്ഷ; അപ്പീൽ അംഗീകരിച്ച് ഖത്തർ

0

മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി. എട്ട് പേർക്കായുള്ള അപ്പീലാണ് കോടതി അംഗീകരിച്ചത്. ഹർജി പരിഗണിച്ച ശേഷം അടുത്ത വാദം ഉടൻ ഉണ്ടാകുമെന്ന് കോടതി അറിയിച്ചു.

 

വിധി രഹസ്യാത്മകമാണെന്നും ഇന്ത്യൻ പൗരന്മാർക്ക് നിയമപരവും കോൺസുലർ സഹായവും സർക്കാർ തുടർന്നും നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒരു വർഷത്തിലേറെയായി രാജ്യത്ത് തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

 

 

ഈ വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ അറിയിക്കുകയും കേസിലെ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് ഇന്ത്യ വധശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here