ആലുവ മാർക്കറ്റിൽ പടക്കം പൊട്ടിക്കലും മധുര വിതരണവും; എല്ലാവരും ആഗ്രഹിച്ച വിധിയാണ് കോടതിയിൽനിന്നുണ്ടായതെന്ന് കേസിലെ ദൃക്‌സാക്ഷി

0

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകക്കേസിലെ പോക്‌സോ കോടതിയുടെ വിധിക്ക് പിന്നാലെ ആലുവ മാർക്കറ്റിലെ തൊഴിലാളികൾ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. എല്ലാവരും ആഗ്രഹിച്ച വിധിയാണ് കോടതിയിൽനിന്നുണ്ടായതെന്നും ഇന്ന് തന്നെ കൊല്ലാനാകുമെങ്കിൽ ഇന്നു തന്നെ കൊല്ലണം അവനെ, കുഞ്ഞിന്റെ ആത്മാവ് സന്തോഷിക്കട്ടെയെന്നും കേസിലെ ദൃക്‌സാക്ഷി താജുദ്ദീൻ പറഞ്ഞു.

 

നാട്ടുകാർ ആ​ഗ്രഹിച്ചത് പോലെ തന്നെ പ്രതിക്ക് വധശിക്ഷ കിട്ടി. വളരെ സന്തോഷമുണ്ട്. 100 ദിവസം കൊണ്ട് അവൻ കുറ്റവാളിയാണെന്ന് തെളിയിച്ചു. അവന് ശിക്ഷ വാങ്ങിക്കൊടുത്തു. അന്യ സംസ്ഥാന തൊഴിലാളികൾക്ക് മാത്രമല്ല, എല്ലാവർക്കും ഇത് പാഠമായിരിക്കണമെന്നും താജുദീൻ പറഞ്ഞു. കുട്ടിയെയും കൊണ്ട് പ്രതി അഷ്ഫാക്ക് ആലം മാർക്കറ്റിന്റെ ഭാഗത്തേക്ക് പോയത് കണ്ടെന്ന് പൊലിസിനെ വിളിച്ചറിയിച്ചത് ആലുവ മാർക്കറ്റിലെ തൊഴിലാളിയായ താജുദീനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here