ഉത്തർപ്രദേശ് കൗശമ്പി പീഡനക്കേസ്; അതിജീവിതയെ സഹോദരങ്ങൾ വെട്ടിക്കൊന്നു

0

ഉത്തർപ്രദേശിലെ കൗശമ്പിയിൽ ലൈംഗീക പീഡനത്തിനിരയായ അതിജീവിതയെ സഹോദരങ്ങൾ ചേർന്ന് വെട്ടിക്കൊന്നു. ഇതിൽ ഒരാളാണ് പെൺകുട്ടിയെ അപമാനിച്ചതായി പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. മൂന്നുവർഷം മുൻപ് പവൻ നിഷാദ് എന്ന പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് ആരോപണം.

 

രണ്ടുദിവസം മുൻപാണ് മറ്റൊരു കൊലക്കേസിൽപ്പെട്ട് ജയിലിലായിരുന്ന സഹോദരങ്ങൾ ജാമ്യം കിട്ടി ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കേസ് അവസാനിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനുമേൽ വലിയ സമ്മർദമുണ്ടായിരുന്നു വഴങ്ങാതെ വന്നതോടെയാണ് കൊലപാതകമെന്നാണ് സംശയം.

Leave a Reply