കണ്ണൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്

0

കണ്ണൂർ: പേരാവൂർ വെളളർവള്ളിയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരിക്കേറ്റത്. ഒരു വീട് ഭാഗികമായി തകർന്നു.

 

വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് തകർന്നത്. ഈ വീട്ടിൽ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here