‘ജിഎസ്ടി അടച്ചു എന്നുപറഞ്ഞാൽപ്പോര, കണക്ക് പുറത്തുവിടണം, മാത്യു കുഴൽനാടൻ മാപ്പുപറയേണ്ട കാര്യമില്ല’; കെ മുരളീധരൻ

0

കോഴിക്കോട്: സിഎംആർഎൽ വിവാദത്തിൽ മാത്യു കുഴൽനാടനെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ജിഎസ്ടി അടച്ചു എന്നുപറഞ്ഞാൽപ്പോര, കണക്ക് പുറത്തുവിടണം. അതുവരെ മുഖ്യമന്ത്രിയുടെ കുടുംബം സംശയത്തിന്റെ നിഴലിലാണ്. വിഷയത്തിൽ മാത്യു കുഴൽനാടൻ മാപ്പുപറയേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

 

സിഎംആര്‍എലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് വീണാ വിജയന്റെ കമ്പനി ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മാത്യു കുഴൽനാടൻ എം എല്‍ എ മാപ്പ് പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ‘മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയോടും മകൾ വീണയോടും മാപ്പ് പറയണം. കുഴല്‍നാടനോട് ഞാന്‍ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന്. ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലതാണ്. അതിന് മാധ്യമങ്ങളും സമ്മര്‍ദ്ദം ചെലുത്തണം. പച്ചനുണയാണ് ദിവസവും പ്രതിപക്ഷം സർക്കാരിനെതിരെ പറയുന്നത്’ എന്നാണ് എ കെ ബാലൻ പറഞ്ഞത്.

Leave a Reply