പോസ്റ്റുമോർട്ടം പഠിക്കാൻ കേരളത്തിന് പുറത്തുപോകേണ്ട സാഹചര്യമെന്ന പരാതി; ഉടനെ പരിഹാരം കണ്ടെത്തുമെന്ന് ആരോ​ഗ്യമന്ത്രി

0

തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കേരളത്തിന് പുറത്തുപോയി പോസ്റ്റുമോർട്ടം കണ്ട് പഠിക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോർജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയെന്നും പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു.

 

ശ്രീലക്ഷമിയെന്ന അധ്യാപികയാണ് പ്രതിസന്ധിയെ കുറിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ട മന്ത്രി ഉടൻ നടപടി സ്വീകരിക്കുകയായിരുന്നു. പോസ്‌റ്റിൽ പറഞ്ഞതിന്റെ ആവശ്യകതയും അന്തസത്തയും മനസ്സിലാക്കിയതിൽ നന്ദി ഉണ്ടെന്നും ശ്രീലക്ഷ്‌മി പറഞ്ഞു.

 

Leave a Reply