‘കേരളത്തിലെ സഹകരണ മേഖല സംശുദ്ധമായതു കൊണ്ടാണ് വൻ നിക്ഷേപം എത്തിയത്’; ഇ പി ജയരാജൻ

0

ഇടതുപക്ഷത്തെ കേരളത്തിൽ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ടെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സംശുദ്ധമായ സഹകരണ മേഖലയെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു. ഇ ഡി ഇടപെടലിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സഹകരണ മേഖലയിൽ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ സഹകരണ മേഖല സംശുദ്ധമായതു കൊണ്ടാണ് വൻ നിക്ഷേപം എത്തിയത്. എന്നാല്‍ ഇതിനെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.സഹകരണ മേഖലയിലെ മാന്യതയും സത്യസദ്ധതയും കാത്തു സൂക്ഷിക്കണം.

 

ഒരു തരത്തിലുള്ള അഴിമതിയും വച്ചു പൊറുപ്പിക്കാനാകില്ലെന്നും സഹകരണ മേഖലയെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റിനെ ഇടതുപക്ഷം ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ഇല്ല. തെറ്റ് ചെയ്തവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply