പുലി നഖം കൊണ്ടുള്ള ലോക്കറ്റ് കഴുത്തിലണിഞ്ഞ് ലൊക്കേഷനിലെത്തി; ബംഗളുരുവിൽ റിയാലിറ്റി ഷോ താരം അറസ്റ്റിൽ

0

ബെംഗളൂരു: പുലിനഖം കൊണ്ടുള്ള ലോക്കറ്റ് കഴുത്തിലണിഞ്ഞ് കന്നഡ ചാനലിലെ റിയാലിറ്റി ഷോയ്‌ക്കെത്തിയ വാർത്തൂർ സന്തോഷ് അറസ്റ്റിൽ. ലോക്കറ്റിലുള്ളത് യഥാര്‍ഥ പുലിനഖമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ പേരിൽ പരാതി ലഭിച്ചതിന്റെ ഭാഗമായാണ് പരിശോധനയ്ക്ക് എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുടുംബത്തില്‍ തലമുറകളായി കൈമാറിവരുന്ന ആഭരണമാണിതെന്നാണ് സന്തോഷ് പോലീസിന് നൽകിയ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here