കായികാധ്യാപകരില്ലാതെ പൊതുവിദ്യാലയങ്ങൾ; 74 ശതമാനം സ്കൂളുകളിൽ അധ്യാപകരുടെ കുറവ്

0

സംസ്ഥാനത്തെ 74 ശതമാനം സ്കൂളുകളിലും കായികാധ്യാപകരില്ല. മൊത്തം 31 ലക്ഷം വിദ്യാർഥികൾക്കായി ആകെയുള്ളത് 1869 അധ്യാപകർ മാത്രമാണ് ഉള്ളത്. ആ പിരീയഡുകളിൽ വേറെ വിഷയമോ അല്ലെങ്കിൽ വെറുതെ ഇരിക്കേണ്ട അവസ്ഥയോ ആണ് ഉള്ളത്.

.യു.പി. വിഭാഗത്തിലെ 11 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്ക് വെറും 394-ഉം ഹൈസ്കൂൾ വിഭാഗത്തിലെ 12 ലക്ഷത്തോളം വിദ്യാർഥികൾക്ക് 1475 അധ്യാപകരുമേയുള്ളൂ. ഹയർ സെക്കൻഡറി വിഭാഗത്തിലാണെങ്കിൽ ഒരു സ്‌കൂളിൽപോലും കായികാധ്യാപകരില്ല. ഇവരെ ഹൈസ്‌കൂളുകളിലെ കായികാധ്യാപകരാണ് പലപ്പോഴും പരിശീലിപ്പിക്കുന്നത്. അധ്യാപകരില്ലാത്തതിനാൽ എൽ.പി. ക്ലാസുകളിൽ പി.ടി. പീരിയഡില്ല. കായിക പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാരിന്റെ ഉത്തരവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here