സംവിധായകൻ ബാലചന്ദ്രകുമാർ വൃക്കരോഗം ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ; ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് ഭാര്യ

0

തിരുവനന്തപുരം: വൃക്കരോഗത്തെ തുടർന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിൽ. ചികിത്സയ്‌ക്കായി 20 ലക്ഷത്തോളം രൂപ ആവശ്യമായതിനാൽ സഹായം അഭ്യർത്ഥിച്ച് ഭാര്യ ഷീബ. തിരുവനന്തപുരം എസ് യു ടി ആശുപത്രയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ് ബാലചന്ദ്രകുമാർ. വൃക്ക രോഗത്തെ തുടർന്ന് വൃക്കമാറ്റി വെക്കാനായി 20 ലക്ഷം രൂപയോളം വേണം.

കുടുംബത്തിൽ മാറ്റാർക്കും സാമ്പത്തിക ശേഷിയില്ലെന്നും കുടുംബത്തിന്റെ ആകെ വരുമാനം ബാലചന്ദ്രകുമാറാണെന്നും ഭാര്യപറഞ്ഞു. ഇതിനകം അദ്ദേഹത്തിന്റെ ചികിത്സയ്‌ക്കായി 10 ലക്ഷം രൂപയോളം ചിലവായി. മക്കൾ വിദ്യാർത്ഥികളായതിനാൽ കുടുംബത്തിന്റെ ചിലവുകളടക്കം ബുദ്ധിമുട്ടിലാണ്. ഭർത്താവിന്റെ ചികിത്സയുടെ ചിലവും കൂടിയെത്തിയതോടെ കുടുംബം സാമ്പത്തികമായി തകർന്നിരിക്കുയാണെന്നും ഭാര്യ ഷീബ പറയുന്നു. ചികിത്സയുടെ വിവരങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഷീബ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here