പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു

0

പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. 18 വയസും 21 വയസുമാണ് പ്രതികളുടെ പ്രായം.

 

കുഞ്ഞുങ്ങൾക്കെതിരെ ആലുവ-പെരുമ്പാവൂർ പ്രദേശത്ത് സമീപകാലത്തുണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്. ഇന്നലെയാണ് പെരുമ്പാവൂർ കുറുപ്പംപടിയിൽ അതിഥി തൊഴിലാളിയുടെ മൂന്ന് വയസുള്ള കുഞ്ഞിനെ അസം സ്വദേശികൾ പീഡിപ്പിച്ചത്. പെരുമ്പാവൂരിലെ പ്രൈവുഡ് കമ്പനിയിലെത്തിച്ചായിരുന്നു കുഞ്ഞിനെ പ്രതികൾ പീഡിപ്പിച്ചത്.

 

ഇന്നലെ അർധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കാനും പ്രതികളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞു. അക്രമത്തിനിരയായ കുട്ടിയും പ്രതികളും അസം സ്വദേശികളാണെന്നാണ് വിവരം.

 

ചൈൽഡ് ലൈൻ അധികൃതരെത്തി ഇനി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

Leave a Reply