അക്ഷമരായി ഫലം കാത്ത് സ്ഥാനാര്‍ത്ഥികള്‍; ചാണ്ടി ഉമ്മന്റെ ലീഡ് ആറായിരം കടന്നു

0

പുതുപ്പള്ളിയില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ നെഞ്ചിടിപ്പോടെ ഓരോ ഫലസൂചനകള്‍ക്കും കാതോര്‍ക്കുകയാണ് മുന്നണികള്‍. പോസ്റ്റല്‍വോട്ടുകള്‍ എണ്ണുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ് മുന്നിലെങ്കിലും തൊട്ടുപിന്നില്‍ തന്നെ എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമുണ്ട്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലിരുന്നാണ് ജെയ്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം വീക്ഷിക്കുന്നത്. ജെയ്കിനൊപ്പം മന്ത്രി വി എന്‍ വാസവനും കോട്ടയത്തെ പാര്‍ട്ടി ഓഫിസിലുണ്ട്. ജെയ്ക്കും അച്ചു ഉമ്മനും ഉള്‍പ്പെടെയുള്ളവര്‍ അക്ഷമരായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തത്സമയം കാണുകയാണ്. ബിജെപി ഓഫിസിലിരുന്നാണ് ലിജിന്‍ ലാല്‍ വോട്ടെണ്ണല്‍ വാര്‍ത്തകള്‍ വീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here