പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്

0

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കെ സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദ്ദേശം നൽകി. അടുത്താഴ്ച കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശിച്ചിരിക്കുന്നത്. കേസിൽ ഐജി ലക്ഷ്മണിനെയും റിട്ട. ഡിഐജി സുരേന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യും.

ഈ മാസം 18ന് കൊച്ചിയിലെ ഓഫീസിലെത്താനാണ് കെ സുധാകരന് ഇ ഡി നിർദ്ദേശം നൽകിയിരിക്കുന്നത്. ഐ ജി ലക്ഷ്മണിനോട് നാളെ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം ഇ ഡിയുടെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കെ സുധാകരന്റെ വിശദീകരണം.

മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here