കന്നഡ സിനിമാനിർമ്മാതാവ് വീരേന്ദ്രബാബു അറസ്റ്റിൽ

0

ബെംഗളൂരു: കന്നഡ സിനിമാനിർമ്മാതാവ് വീരേന്ദ്രബാബുവിനെ ബലാത്സംഗക്കേസിൽ ബംഗളൂരു കോഡിഗെഹള്ളി പൊലീസ് അറസ്റ്റുചെയ്തു. ബലാത്സംഗം ചെയ്യുകയും വീഡിയോദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് സ്ത്രീയുടെ പരാതി. സ്വർണാഭരണങ്ങൾ വിറ്റ് പണം ഇയാൾക്ക് നൽകുകയായിരുന്നുവെന്നും പരാതിയിലുണ്ട് . 2021-ലാണ് കേസിനാസ്പദമായ സംഭവം.

ജൂലായ് 30-ന് ഇയാൾ വീണ്ടും സ്ത്രീയെ വിളിച്ച് പണം നൽകാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിനൽകിയത്. കാറിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇയാളുടെ ചില സുഹൃത്തുക്കളെയും കേസിൽ പ്രതിയാക്കിയതായി പൊലീസ് അറിയിച്ചു.

നടനായും സംവിധായകനായും സിനിമയിൽ സജീവമായയാളാണ് വീരേന്ദ്രബാബു. രാഷ്ട്രീയ ജനഹിത പക്ഷ എന്ന പേരിൽ രാഷ്ട്രീയപ്പാർട്ടിയും രൂപവത്കരിച്ചിരുന്നു. പാർട്ടിയിൽ സ്ഥാനാർത്ഥിയാക്കാമെന്ന് പറഞ്ഞ് ധാർവാഡ് സ്വദേശിയായ ബസവരാജ് ബി. ഗോശാലിൽനിന്ന് 1.8 കോടി രൂപ തട്ടിയെടുത്ത മറ്റൊരു കേസുമുണ്ട്.

Leave a Reply