ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം, മൂന്നുപേർ കൊല്ലപ്പെട്ടു

0

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ അക്രമം ആരംഭിച്ചു. കൂച്ച്ബെഹാറില്‍ അക്രമികള്‍ പോളിങ് ബൂത്ത് തകര്‍ത്തു. ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടു. ബസുദേവ്പുരില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗവര്‍ണറെ ആനന്ദബോസിനെ തടഞ്ഞു. മുര്‍ഷിദാബാദിൽ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും വ്യാപക അക്രമം അരങ്ങേറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here