തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി വൻ കവർച്ച. നഗരത്തിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്നു 87.5 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. വിദേശത്ത് എഞ്ചിനീയർ ആയിരുന്ന മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം എസ്ആർഎ- 40 ടിസി 40/1051 ഐശ്വര്യയിൽ ആർ ബാലസുബ്രഹ്മണ്യ അയ്യരുടെ ഇരുനില വീട്ടിൽ ആയിരുന്നു കവർച്ച. കുടുംബം തിരുച്ചെന്തൂർ ക്ഷേത്രദർശനത്തിന് സമയത്തായിരുന്നു സംഭവം.
ബാലസുബ്രഹ്മണ്യന്റെ മകനും എഞ്ചിനീയറുമായ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങുമായി ബന്ധപ്പെട്ടാണ് ബാങ്ക് ലോക്കറിലിരുന്ന ആഭരണങ്ങൾ എടുത്തത്. ബുധനാഴ്ച ചടങ്ങ് കഴിഞ്ഞെങ്കിലും ആഭരണങ്ങൾ തിരിച്ച് ലോക്കറിലേക്ക് മാറ്റാൻ സാധിച്ചില്ല. തിരുച്ചെന്തൂരിൽ നിന്ന് എത്തിയ ഉടൻ ആഭരണങ്ങൾ ബാങ്കിലേക്ക് മാറ്റാനിരിക്കയായിരുന്നു.