ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ മാത്രമല്ല പരാജയപ്പെടുത്താനുള്ളതെന്ന്;പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം

0

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ മാത്രമല്ല പരാജയപ്പെടുത്താനുള്ളതെന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഒരു ടീമിനെ മാത്രം പരാജയപ്പെടുത്തുക എന്നതല്ല ലക്ഷ്യമെന്നും എട്ടു ടീമുകള്‍ വേറെയുമുണ്ടെന്ന് ബാബര്‍ അസം പറഞ്ഞു. ഇവരെയെല്ലാം പരാജയപ്പെടുത്തിയാല്‍ മാത്രമേ ഫൈനല്‍ സാധ്യമാകൂ എന്നു ബാബര്‍ പറഞ്ഞു.

ഈ വര്‍ഷം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് പാകിസ്ഥാന്‍ ഇന്ത്യയെ നേരിടുന്നത്. ”ഞങ്ങള്‍ ലോകകപ്പ് കളിക്കാനാണ് പോകുന്നത്. ഇന്ത്യയ്‌ക്കെതിരെ മാത്രം കളിക്കുകയല്ല ലക്ഷ്യം. എല്ലാ ടീമുകള്‍ക്കെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാനായിരിക്കും ടീം ശ്രമിക്കുക” ബാബര്‍ അസം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here