ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ പൈനാപ്പിളിന്റെ വില 5 മുതൽ 10 രൂപ വരെ മാത്രം

0

രുചി കൊണ്ടും മണം കൊണ്ടും പലരും ഇഷ്ടപ്പെടുന്ന പഴമാണ് പൈനാപ്പിൾ. ഇതിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോളേറ്റ്, ഇരുമ്പ്, മഗ്നീഷ്യം വിറ്റാമിൻ എ, ബി6, ഇ, കെ എന്നിവയാൽ സമ്പന്നമാണ് പൈനാപ്പിൾ. പഴങ്ങൾ കഴിക്കുമ്പോൾ, നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കാറുണ്ട്. പൈനാപ്പിൾ കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങളിലൊന്ന് അത് ദഹന പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നു എന്നതാണ്.

കാൻസർ സാധ്യത തടയാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നെഞ്ചിരിച്ചിൽ കുറയ്ക്കാനുമൊക്കെ പൈനാപ്പിൾ സഹായിക്കുന്നു. ഇത്രയേറെ ഗുണങ്ങളുള്ള പൈനാപ്പിൾ വളരെ കുറഞ്ഞ വിലയ്ക്കു വിൽക്കുന്നൊരു സ്ഥലമുണ്ട് ഇന്ത്യയിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഇത്രയും വിലക്കുറവിൽ പൈനാപ്പിൾ വിൽക്കുന്നത്.

വിശാഖപട്ടണത്തിന്റെ സമീപ പ്രദേശങ്ങളായ പാടേരു, ലംബസിങ്കി, അരക്കു എന്നിവിടങ്ങളിൽ പൈനാപ്പിൾ കൃഷി ചെയ്യുന്നുണ്ട്. ഇവിടെ താമസിക്കുന്ന ആദിവാസികളാണ് ഇവ പ്രധാനമായും കൃഷി ചെയ്യുന്നതും വിൽപനക്ക് എത്തിക്കുന്നതും. ഈ ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗങ്ങളിലൊന്നാണ് ഇത്. നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലക്കാണ് തങ്ങൾ പൈനാപ്പിൾ വിൽക്കുന്നതെന്ന് ഇവർ പറയുന്നു. ഒരു ചെറിയ പൈനാപ്പിൾ 5 രൂപക്കും വലുത് 10 രൂപക്കുമാണ് വിൽക്കുന്നതെന്ന് നാട്ടുകാരിലൊരാളായ ഋതു രാജുലമ്മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here