ദുബായില്‍ താമസിക്കുന്ന മകള്‍ അമ്മയ്ക്ക് സമ്മാനമായി വാങ്ങിയത് 10 കിലോ തക്കാളി. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ തക്കാളിവില കുത്തനെ കൂടിയ സാഹചര്യത്തിലാണ് അമ്മയ്ക്ക് ഈ വിചിത്ര സമ്മാനവുമായി മകള്‍ രംഗത്തെത്തിയത്.
കിലോഗ്രാമിന് 20 രൂപയായിരുന്ന തക്കാളിയുടെ വില കുത്തനെ കൂടുകയായിരുന്നു. ഇന്ത്യയുടെ ചില പ്രദേശങ്ങളില്‍ തക്കാളിവില കിലോഗ്രാമിന് 250 രൂപ വരെയായിരുന്നു. ഇതോടെ വിദേശത്തുള്ള തങ്ങളുടെ ബന്ധുക്കളോടും സുഹൃത്തക്കളോടും തങ്ങള്‍ക്ക് സമ്മാനമായി തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് യുഎഇയില്‍ നിന്ന് എന്താണ് വാങ്ങേണ്ടതെന്ന് മകള്‍ അമ്മയോട് ചോദിച്ചത്. ദുബായില്‍ താമസിക്കുന്ന മകളോട് തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാല്‍ മതിയെന്നാണ് ഈ അമ്മ ആവശ്യപ്പെട്ടത്.
രേവാസ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തി ട്വീറ്റ് ചെയ്തത്.