കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0

കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ 11ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, കോഴിക്കോട്, കാസർക്കോട്, പാലക്കാട് , കോട്ടയം, ഇടുക്കി, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

കോഴി​ക്കോട് തീവ്ര മഴയുള്ളതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗൻവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ശക്തമായ മഴ തുടരുന്നതിനാൽ കണ്ണൂരിൽ പ്രഫഷനൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ചയും കലക്ടർ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയും അവധി നൽകിയിരുന്നു.
കാസർകോട് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല മേഖലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും വ്യാഴാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇമ്പശേഖർ കെ. അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here