അമേരിക്കയിലെ ഫ്ലോറിഡയിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി കോളജ്‌ വിദ്യാർത്ഥികൾ

0

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി കോളജ്‌ വിദ്യാർത്ഥികൾ. ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ സ്‌റ്റേക്ക് വലേരിയും സ്റ്റീഫൻ ഗൗട്ടയുമാണ് 19 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. വേട്ടയും പാമ്പ് പിടിത്തവും ഹരമാക്കിയ ഇവർ സൈപ്രസ് നാഷണൽ പ്രിസെർവ് വനത്തിൽ നിന്ന് പുലർച്ചെ ഒരു മണിയോടെ ആണ് പെരുമ്പാമ്പിനെ സാഹസികമായി പിടികൂടിയത്. പെൺ പാമ്പ് ഇവരെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ‘ഗ്ലയ്ഡ്‌സ് ബോയ്‌സ്‌’ എന്നറിയപ്പെടുന്ന ഇവർ പാമ്പിൻ്റെ ചിത്രവും വേട്ടയാടുന്നതിൻ്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനു മുൻപ് ഇവിടെ കണ്ടെത്തിയതിൽ ഏറ്റവും നീളമേറിയ പെരുമ്പാമ്പിന് 18 അടി നീളമാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here